Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Raul Castro

റൗൾ കാസ്ട്രോ പൊതുവേദിയിൽ

ഹ​​​വാ​​​ന: ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം കൊ​​​ല​​​പാ​​​ത​​​ക​​​ക്കു​​​റ്റം ചു​​​മ​​​ത്തി​​​യ, ക്യൂ​​​ബ​​​യി​​​ലെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് റൗ​​​ൾ കാ​​​സ്ട്രോ പൊ​​​തു​​​വേ​​​ദി​​​യി​​​ലെ​​​ത്തി.

വെ​​​ള്ളി​​​യാ​​​ഴ്ച ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​ങ്കെ​​​ടു​​​ത്ത​​​ത്. റൗ​​​ളി​​​ന് ബു​​​ധ​​​നാ​​​ഴ്ച 95 വ​​​യ​​​സ് തി​​​ക​​​ഞ്ഞ​​​തി​​​ന്‍റെ ആ​​​ഘോ​​​ഷ​​​വും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

1996ൽ ​​​റൗ​​​ൾ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ ക്യൂ​​​ബ​​​ൻ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ന്മാ​​​രാ​​​യ ക്യൂ​​​ബ​​​ൻ വം​​​ശ​​​ജ​​​രു​​​ടെ ര​​​ണ്ടു വി​​​മാ​​​ന​​​ങ്ങ​​​ൾ വെ​​​ടി​​​വ​​​ച്ചി​​​ട്ട് നാ​​​ലു​​​പേ​​​ർ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ലാ​​​ണ് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം കൊ​​​ല​​​ക്കു​​​റ്റം ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ക്യൂ​​​ബ​​​യി​​​ലെ ക​​​മ്യൂ​​​ണി​​​സ്റ്റ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​നു​​​ള്ള സ​​​മ്മ​​​ർ​​​ദ​​​ത​​​ന്ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു മേ​​​യ് 20ലെ ​​​ന​​​ട​​​പ​​​ടി. ഇ​​​തി​​​നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​ണ് റൗ​​​ൾ പൊ​​​തു​​​വേ​​​ദി​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്.

Latest News

Corehub Up